യോർബ ലിൻഡ
യോർബ ലിൻഡ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ പ്രാന്തപ്രദേശമായ ഒരു നഗരമാണ്. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് ഏകദേശം 37 മൈൽ തെക്കു കിഴക്കായാണ് ഇതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 64,234 ആയിരുന്നു. റിച്ചാർഡ് നിക്സൺ പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവും സ്ഥിതി ചെയ്യുന്നത് യോർബ ലിൻഡ നഗരത്തിലാണ്.
Read article